ഇലക്ട്രിക് bikeഇന്ത്യയിൽ റിവോൾട്ടിന്റെ ഈ ആർവി 400-ടെസ്റ്റ് ഡ്രൈവ്; ഒറ്റ 

ന്യൂഏജ് ന്യൂസ് , നിങ്ങൾ മനസിൽ കാണുമ്പോൾ റിവോൾട്ട് മാനത്തു കാണുമെന്നാണു നിർമാതാക്കളുടെ രഹസ്യം പറച്ചിൽ. നിർമിത ബുദ്ധിയുടെ മികവോടെ നിരത്തിലിറങ്ങുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്നതും വെറുതെയല്ല. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കുന്ന ആർവി400 എന്ന പുതിയ ബൈക്ക് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ. 
ഇലക്ട്രിക് ബൈക്ക് അത്ര സജീവമായിട്ടില്ല ഇന്ത്യൻ വിപണിയിൽ. ചാർജിങ് കേന്ദ്രങ്ങളുടെ കുറവ് ഉൾപ്പെടെയുള്ള വെല്ലുവിളികളുണ്ട്. ഇതെല്ലാം മനസിലാക്കിയാണു റിവോൾട്ടിന്റെ രൂപകൽപ്പന. മൈക്രോമാക്സ് എന്ന കമ്പനിയിലൂടെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി ഒരിക്കൽ കീഴടക്കിയിരുന്ന രാഹുൽ ശർമ്മയുടെ പുതിയ സംരംഭം, ഏറെ പഠനത്തിനു ശേഷമാണു ഈ രംഗത്തേക്കു ചുവടുവച്ചിരിക്കുന്നതെന്നു തീർച്ച.

രൂപകൽപ്പന
ദൂരമേറിയ യാത്രകൾക്കായാണു ആർവി400 എന്ന ഇ- ബൈക്കിനെ കമ്പനി രൂപപ്പെടുത്തിയിരിക്കുന്നതെന്നു തീർച്ച. വണ്ടിയുടെ സ്റ്റൈലും എൻജിൻ മികവുമെല്ലാം ഇതിന് അടിവരയിടുന്നു. വണ്ടിയുടെ ഒതുക്കവും സ്പോർട്സ് ബൈക്കുകൾക്കു സമാനമായ ഡിസൈനുമെല്ലാം ചെറുപ്പക്കാരെ ആകർഷിക്കും. എൽഇഡി ഹെഡ്‍ലാംപ്, ഓട്ടോമാറ്റിക് ഡിസ്പ്ലേ യൂണിറ്റ് എന്നിവയെല്ലാം മികച്ചത്. 7വാട്ട് എൽഇഡി ബൾബാണു ലോ ബീമിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നതെങ്കിൽ ഹൈബീമിൽ എൽഇഡി പ്രൊജക്ടറുകളുമുണ്ട്. പിൻ ഭാഗത്തെ ലൈറ്റും ഇൻഡിക്കേറ്ററുകളുമെല്ലാം എൽഇഡി തന്നെ. സാധാരണ ബൈക്കുകളുടെ ഇന്ധന ടാങ്കിന്റെ ഭാഗത്ത് റിവോൾട്ടിൽ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നു

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌