ആമസോൺ കാട്ടു തീ എങ്ങനെ രൂപപ്പെട്ടു?

ആമസോൺ കാടുകൾ ലോകത്തിന്റെ നേടും തൂൺ ആണെന്ന് പറയാം. ആ ആമസോൺ കാടുകളിൽ ഈ വർഷം 72000 അധികം തീ പിടിത്തങ്ങലുണ്ടായതായി ബ്രസീൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസേർച് പറയുന്നു. ആമസോൺ കാടുകളുടെ നശീകരണം അന്തരീക്ഷത്തിലേക് വൻ തോതിൽ CO2 പുറംതള്ളാൻ കാരണമാകുന്നു. വർധിച്ച കാർബൺ പുരത്തള്ളൽ ആവാസവ്യവസ്ഥയെ തകർക്കുന്നു വെന്നും വെബ് സൈറ്റ് പറയുന്നു.

വരണ്ട കാലങ്ങളിൽ സാധാരണ ബ്രസീലിൽ കാട്ടു തീ ഉണ്ടാവാറുണ്ട്. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി മനഃപൂർവം വനനശീകരണവും നടക്കുന്നുണ്ട്. അതേ സമയം കർഷകർ ഭൂമി വ്യതിയാക്കാൻ കാടു വെട്ടിമാറ്റി തീയിടുമ്പോൾ ഉണ്ടാകുന്ന പുകയാണിതെന്നാണ് ബ്രസീൽ പ്രസിഡന്റ്‌ ജെയിർ ബോൾസോ നാരോ പറയുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും അസാധാരണമാം വിധം കാട്ടു തീ കൂടുതൽ സ്ഥലങ്ങളിലേക് വ്യാപിക്കുകയാണെന്നും വിശ്വസനീയ ഏജൻസികൾ പറയുന്നു. ലോക രാഷ്ട്രങ്ങൾ ബ്രസീലിനെതിരെ സാമ്പത്തിക ഉപരോധഭീഷണി ഉയർത്തിയോടെയാണ് ബോൾസോ നാരോ തീ കെടുത്താൻ സൈന്യത്തെ അയച്ചത്

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌