കോട്ടയത്ത് കാർ കുത്തൊഴുക്കിൽ പെട്ടു അപകടത്തെ തുടർന്ന് യുവാവ് മരിച്ചു

 


കോട്ടയം: കോട്ടയത്ത് കാർ കുത്തൊഴുക്കിൽ പെട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിൻ ആണ്മമരിച്ചത് കൊച്ചി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറാണ് .

കാറിനുള്ളിൽ തന്നെയാണ് അദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയത് .വെള്ളത്തിൽ നിന്ന്  ഉയർത്താൻ ശ്രമങ്ങൾ തുടരുകയാണ്.അഗ്നിരക്ഷാസേനയു നാട്ടുകാരുടെയും ചേർന്നാണ് കുത്തൊഴുക്കിൽ പെട്ട് കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമം നടത്തുന്നത്. ഈ പ്രദേശങ്ങളിൽ ഉണ്ടായ അതിശക്തമായ കുത്തൊഴുക്കിൽ ഇരുപതടിയോളം താഴ്ചയിലേക്ക് കാർ പോയതെന്ന് വിവരം.

പുലർച്ചെ ഒരു മണിയോടുകൂടി ആണ് അപകടം നടന്നത്.മല്ലപ്പള്ളി ആളെ ഇറക്കിയ ശേഷംതിരികെ കൊച്ചിയിലേക്ക് പോകുന്ന വഴിയിലാണ് കാർ കുത്തൊഴുക്കിൽ പെട്ടത്.വെള്ളപ്പൊക്കത്തിൽ കാർ കരയ്ക്കുകേറ്റാൻ ജസ്റ്റിൻ നാട്ടുകാരുടെ                   സഹായം തേടിയിരുന്നു .തുടർന്ന് ക്രെയിൻ എത്തിച്ചു വടം കൊണ്ട് കാർ കരയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുന്നതിനായി കാറിനുള്ളിൽ കേറിയ സമയത്ത്  ഒഴുക്കിൽ പെടുകയും ജസ്റ്റിൻ കാറിനുള്ളിൽ അകപ്പെടുകയായിരുന്നു .

ഇരുട്ടു വീണുകഴിഞ്ഞാൽ തിരച്ചിൽ ദുഷ്കരമായി . പുലർച്ചെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. ഈരാറ്റുപേട്ടയിൽ നിന്നും വിദഗ്ധരെത്തി തിരച്ചിൽ ഉചിതം ആക്കിയതോടെ ആണ് മൃതദേഹവും കാറും കണ്ടെത്തിയത് . മൃതദേഹം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.ജസ്റ്റിൻ ബന്ധുക്കളെയും സുഹൃത്തുക്കളും സംഭവസ്ഥലത്തെത്തി.


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌